Category: Interviews

ലാവണ്യതത്വത്തിനടിസ്ഥാനം ‘പാരസ്പര്യം’

Pub. [Samayam Magazine Feb 2018] : ലാവണ്യതത്വത്തിനടിസ്ഥാനം ‘പാരസ്പര്യം’

കലാ ഗവേഷണ രംഗത്ത് ഇന്റർ ഡിസിപ്ലിനറി പഠനങ്ങൾക്ക് സാധ്യതയേറിക്കൊണ്ടിരിക്കുന്നു. ഇവിടെ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് കലയിലെ ഏസ്തെറ്റിക്സ്. ഈ വിഷയത്തെ ആധികാരികമായി കൈകാര്യം ചെയ്യാൻ കഴിയുന്ന അപൂർവം ചിലരിൽ ഒരാളാണ് കലാചരിത്രകാരനും നിരൂപകനുമായ ശ്രീ.വിജയകുമാർ മേനോൻ. ‘സ്ഥലം, കാലം, കല’, ‘ഭാരതീയ കലാദർശനം’ എന്നീ രണ്ടു പുസ്തകങ്ങൾക്ക് ശേഷം ‘ഭാരതീയ ലാവണ്യ ചിന്തയും കലാ പാരസ്പര്യവും’ എന്ന വിജയകുമാർ മേനോന്റെ പുതിയ പുസ്തകം കേരളം സാഹിത്യ അക്കാദമി ഈയിടെ പ്രസിദ്ധീകരിച്ചു. ആധുനിക കലാഗവേഷണ ലോകം കാത്തിരുന്ന ഈ ഗ്രന്ഥത്തെക്കുറിച്ചും കലാപഠന രംഗത്തെ ആശങ്കകളെകുറിച്ചും ശ്രീ.വിജയകുമാർ മേനോനുമായി നടത്തിയ അഭിമുഖം.

1. ഇന്ത്യൻ ഏസ്തെറ്റിക്സ് ശാഖ ഏതെങ്കിലും പ്രത്യേക വിഭാഗത്തിൽ മാത്രം ഒതുങ്ങിക്കൂടുന്നു എന്ന തിരിച്ചറിവിൽ നിന്നാണോ കലാപാരസ്പര്യത്തെ മുൻനിർത്തിയുള്ള ഇത്തരമൊരു ഗ്രന്ഥരചനയ്ക്ക് മുതിരുന്നത്?

കലയിലെ ലാവണ്യ ശാസ്ത്രത്തെ കുറിച്ചുള്ള പഠനങ്ങളും ഗ്രന്ഥങ്ങളും മലയാളത്തിൽ കുറവാണ്. ഇന്ത്യൻ ഏസ്തെറ്റിക്സ് പഠനങ്ങൾ അധികവും സാഹിത്യ സംബന്ധിയായിട്ടാണ് ഉണ്ടായിട്ടുള്ളത്. രംഗകലയെ ബന്ധിപ്പിച്ച് ചിലതുണ്ടെങ്കിലും സാഹിത്യം, നൃത്തം, തീയേറ്റർ, ഫൈൻ ആർട്സ് എന്നിവയിലെ പാരസ്പര്യത്തെ നിരീക്ഷിക്കുന്ന പഠനങ്ങൾ ഇന്ത്യൻ ഭാഷകളിലോ ഇന്ത്യക്കാർ ഇംഗ്ലീഷിലോ എഴുതിയതായി കണ്ടിട്ടില്ല. പല പഠനങ്ങളിലും നാട്യശാസ്ത്ര സിദ്ധാന്തങ്ങളും തത്വ ചിന്തകരുടെ ആശയങ്ങളും വെറുതെ പറഞ്ഞു പോയിട്ടുണ്ട്. Read More

ക്ഷേത്രത്തിനുപുറത്തും കൃഷ്ണനാട്ടം ഉണ്ട്

Pub. [Mathrubhumi] : ക്ഷേത്രത്തിനുപുറത്തും കൃഷ്ണനാട്ടം ഉണ്ട്.

krishnanattam_ksukumarannairകൃഷ്ണനാട്ടം കലാകാരനും ഗുരുവായൂർ കൃഷ്ണനാട്ടം ക്ഷേത്രകലാലയം മേധാവിയുമായ കെ. സുകുമാരൻ സംസാരിക്കുന്നു.

സാമൂതിരിരാജാവായിരുന്ന മാനവേദനാൽ രചിക്കപ്പെട്ട ‘കൃഷ്ണഗീതി’യുടെ രംഗാവതരണ രൂപമാണ് കൃഷ്ണനാട്ടം. ഈ കലയ്ക്കായുള്ള ഒരേയൊരു പഠനകേന്ദ്രമാണ് ഗുരുവായൂർ ‘കൃഷ്ണനാട്ടം ക്ഷേത്രകലാനിലയം’. 1958 മുതൽ സാമൂതിരി കോവിലകത്തിന്റെ അധികാരത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പൂർണമായി സമർപ്പിക്കപ്പെട്ട കളിയോഗത്തിന്റെ ഇന്നത്തെ മേധാവി കെ. സുകുമാരനാണ്.

കഴിഞ്ഞവർഷത്തെ കേരള സംഗീതനാടക അക്കാദമി പുരസ്കാരം നേടിയ സുകുമാരൻ, ആസ്വാദകശ്രദ്ധയും മാധ്യമശ്രദ്ധയും ഇനിയും വേണ്ടത്ര എത്തിച്ചേർന്നിട്ടില്ലാത്ത കൃഷ്ണനാട്ടത്തിന്റെ ഏക കളരിയുടെ ആശാൻ, കൃഷ്ണനാട്ടത്തിന്റെ സൗന്ദര്യവശങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും മനസ്സുതുറക്കുകയാണ് ഈ സംഭാഷണത്തിൽ.

  Read More

തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

krishnanattam_1പാരമ്പര്യ കലകളിലെ നവോത്ഥാനം സംഭവിച്ചത് ചിട്ടപ്പെടുത്തലുകളിലൂടെ ആയിരുന്നു. ശിഥിലമായി കിടന്നിരുന്ന പ്രയോഗ സമ്പ്രദായങ്ങളെ ഒന്നിച്ചു ചേർത്ത് ആഴത്തിലുള്ള സൗന്ദര്യാന്വേഷണ ങ്ങളിലൂടെ, കളയേണ്ടവയെ കളഞ്ഞും സ്വീകരിക്കേണ്ടവയെ സ്വീകരിച്ചും ഓരോ കലാരൂപങ്ങൾക്കും കൃത്യമായ ചിട്ട വാർത്തെടുത്തതിലൂടെ ക്രമേണ ഈ കലകൾക്ക് കൂടുതൽ പ്രേക്ഷക സ്വീകാര്യത മാത്രമല്ല ലഭ്യമായത്, അവ അക്ഷരാർഥത്തിൽ ക്ലാസിക്കൽ എന്ന നിലയിലേക്ക് ഉയരുക കൂടിയായിരുന്നു. അവതരണ കലകളുടെ സ്വഭാവം തന്നെ നിശ്ചലമാവാതിരിക്കലാണ്. അതായത് എല്ലാം പൂർത്തിയായി എന്ന വിശ്വാസത്തിൽ മാറ്റമില്ലാതെ തുടരുന്ന അവസ്ഥ കലയെ നിർജ്ജീവമാക്കും. എന്നാൽ അനൗചിത്യപരമായ മാറ്റങ്ങൾ ഇതിനേക്കാൾ അപകടമാണുതാനും. ക്ലാസിക്കൽ കലകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളേയും വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ തുറക്കപ്പെട്ട പുതിയ അവതരണ വഴികളേയും അവയിലെ ശരി തെറ്റുകളേയും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ഇന്ന് കലാലോകം.
ഈ സാഹചര്യത്തിൽ ദക്ഷിണേന്ത്യൻ അവതരണ കലകളായ കഥകളി, കൂടിയാട്ടം, യക്ഷഗാനം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കൃഷ്ണനാട്ടം, തായമ്പക എന്നീ കലാരൂപങ്ങളിൽ Read More

പാരമ്പര്യവും നവീകരണവും : മോഹിനിയാട്ടം [Vinitha Nedungadi]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

vinitha_nedungadi1? മോഹിനിയാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

എന്നും പരീക്ഷണങ്ങൾക്ക് രണ്ടു വശങ്ങൾ ഉണ്ട്. ചിലത് ഈ കലയെ ഒരുപാട് ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കാരണമാകും. അതേ സമയം വെറുതെ മാറ്റാൻ വേണ്ടി വരുന്ന മാറ്റങ്ങൾ കലയെയോ കലാകാരിയേയോ എവിടെയും എത്തിക്കില്ല. രണ്ടും ഈ കാലഘട്ടത്തിൽ നടന്നിട്ടുണ്ട്. ഏതു ക്ലാസിക്കൽ കലകളെ ആയാലും പൗരാണികതയുടെ ചെപ്പിലിട്ട് പൂട്ടാനുള്ള ഒരു പ്രവണത ഉണ്ടായിരുന്നു. ഈ കല ഇങ്ങനെയാണ്, അത് നമുക്ക് മാറ്റാൻ പാടില്ല എന്ന വിശ്വാസം. പക്ഷേ ഈ അവസ്ഥയിൽ നിന്ന് മാറി, ധൈര്യപൂർവ്വം പരീക്ഷണാടിസ്ഥാനത്തിൽ ഒട്ടേറെ മാറ്റങ്ങൾക്ക് മുതിർന്ന വലിയൊരു കൂട്ടം കലാകാരികൾ ഈ കാലഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്നും ഉണ്ട്.
മോഹിനിയാട്ടത്തിൽ ചിട്ടപ്പെടുത്തലുകൾക്ക് തുടക്കം കുറിക്കുന്നത് കല്യാണിക്കുട്ടിയമ്മയും സത്യഭാമ ടീച്ചറും ഒക്കെ ആണല്ലോ. അതോടെയാണ് മോഹിനിയാട്ടത്തിന് തനിയെ നിൽക്കാവുന്ന ഒരു നൃത്ത രൂപം എന്ന നിലയിൽ ഒരു വ്യക്തിത്വം കൈവരുന്നത്. Read More

പാരമ്പര്യവും നവീകരണവും : മോഹിനിയാട്ടം [Kalamandalam Kshemavathy]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

Kshemavathi1? മോഹിനിയാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

കൂടി വന്നാൽ ഒരു പത്ത് അടവുകൾ, ഒരു ചൊൽക്കെട്ട്, ഒരു ജതിസ്വരം, ഒരു വർണ്ണം, രണ്ട് പദം ഇത്രയുമായിരുന്നു ചിന്നമ്മുവമ്മ ടീച്ചറിൽ നിന്ന് എനിക്കും സഹപാഠികൾക്കും അഭ്യസിക്കാൻ കഴിഞ്ഞിട്ടുള്ളത്. തില്ലാന എന്ന ഒരിനം ഉണ്ടായിരുന്നു, എന്നാൽ ഓർമ്മയില്ല എന്നാണ് ചിന്നമ്മുവമ്മ ടീച്ചർ പറഞ്ഞിരുന്നത്. ഇന്ന് തുടർന്ന് വരുന്ന കച്ചേരി മാർഗ്ഗത്തിലുള്ള ഇനങ്ങൾ തന്നെയായിരുന്നു അന്നും പഠിപ്പിച്ചിരുന്നത് എങ്കിലും, അതിനെ കച്ചേരി എന്ന് വിശേഷിപ്പിക്കുകയോ, ഓരോ ഇനങ്ങളുടെ ഘടനയെ പറ്റി കൂടുതൽ വിശദീകരിക്കുകയോ ഒന്നും ചിന്നമ്മുവമ്മ ടീച്ചർ ചെയ്തിരുന്നില്ല. പിന്നീട് എന്റെ ഗുരുനാഥ കൂടിയായ സത്യഭാമ ടീച്ചറാണ് മോഹിനിയാട്ടത്തിലെ പുതിയ കൊറിയോഗ്രാഫിക്ക് തുടക്കം കുറിച്ചത്. അത് വലിയൊരു തുടക്കം തന്നെ ആയിരുന്നു. കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ എനിക്ക് ചെന്നൈയിലേയും മറ്റും നൃത്ത ലോകവുമായി കൂടുതൽ പരിചയപ്പെടാൻ പറ്റി. Read More

പാരമ്പര്യവും നവീകരണവും : കുച്ചുപ്പുടി [Vyjayanthi Kashi]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

vaijayanthi_kashi1? കുച്ചുപ്പുടി രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

1950 കളുടെ അവസാനത്തോടു കൂടി മാത്രമാണ് കുച്ചുപ്പുടി ഒരു അറിയപ്പെടുന്ന ക്ലാസിക്കൽ നൃത്തങ്ങളുടെ ഒപ്പം സ്ഥാനം നേടിയത്. അപ്പോൾ മുതലാണ്‌ കുച്ചുപ്പുടി ഒരു എകാഹാര്യ നൃത്ത രൂപമായി അവതരണ രംഗത്ത് എത്തിയതും അതുവരെയും ഉണ്ടായിരുന്നത് നൃത്ത നാടക പാരമ്പര്യമായ കുച്ചുപ്പുടി യക്ഷഗാനം ആയിരുന്നു. പുരുഷന്മാർ മാത്രം പങ്കെടുത്തിരുന്ന കുച്ചുപ്പുടി യക്ഷഗാന രൂപത്തിൽ ശശിരേഖാ പരിണയം, പ്രഹ്ലാദ ചരിതം, ഭാമാകലാപം തുടങ്ങിയ വൈഷ്ണവ കഥകളാണ് അവതരിപ്പിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഈ പാരമ്പര്യ കലാരൂപത്തിനുള്ളിൽ കൂടുതൽ ചിട്ടപ്പെടുത്തലുകൾക്ക് തുടക്കം കുറിച്ചത് ഡോ. വെമ്പട്ടി ചിന്നസത്യം ആയിരുന്നു. കുച്ചുപ്പുടി യക്ഷഗാനത്തിന്റെ എകാഹാര്യനൃത്തങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് അദ്ദേഹം നടത്തിയ ചിട്ടപ്പെടുത്തലാണ് കുച്ചുപ്പുടിക്ക് സംഗീത നാടക അക്കാദമി അംഗീകൃതമായ ഇന്ത്യയിലെ ക്ലാസിക്കൽ നൃത്ത രൂപങ്ങളുടെ പട്ടികയിൽ സ്ഥാനം ലഭിക്കാൻ കാരണമായത്. Read More

പാരമ്പര്യവും നവീകരണവും : കുച്ചുപ്പുടി [Pasumarthi Ratthayya Sharmma]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

pasumarthi_rattayya1? കുച്ചുപ്പുടി രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

കുച്ചുപ്പുടി അവതരണ സമ്പ്രദായത്തിൽ മാറ്റങ്ങൾ ധാരാളം സംഭവിച്ചിട്ടുണ്ട്. പഴയ പാരമ്പര്യം നഷ്ടപ്പെട്ടിട്ടുകൊണ്ടിരിക്കുന്നു. ഓരോ ചെറിയ ഘടകങ്ങളിലും മാറ്റങ്ങൾ വന്നിരിക്കുന്നു. നാട്യരംഭം പിടിക്കുന്ന രീതി, ചുവടുകൾ ചവിട്ടുന്ന രീതി, ഹസ്തപ്രയോഗം, അഭിനയ രീതി അങ്ങനെ എല്ലാത്തിലും. നാടകാവതരണ സമ്പ്രദായത്തിൽ നിന്ന് എകാഹാര്യ നൃത്താവതരണത്തിലേക്ക് എത്തി എന്നതാണ് എടുത്തു പറയത്തക്ക മാറ്റം. ഇന്ന് കൂടുതൽ പ്രചാരത്തിലുള്ളത് എകാഹാര്യ രൂപമാണ്. അവയിലെ വ്യത്യാസങ്ങൾ അക്ഷരാർത്ഥത്തിൽ എന്താണ് എന്നുള്ളത് പറയാൻ സാധിക്കുന്നതല്ല. പ്രയോഗവ്യത്യാസങ്ങൾ കണ്ടു തന്നെ മനസ്സിലാക്കണം. വേദാന്തം സത്യനാരായണ ശർമ്മയായിരുന്നു ആദ്യമായി എകാഹാര്യ നൃത്തത്തെ പ്രചാരത്തിൽ കൊണ്ടുവന്നത്. കുച്ചുപ്പുടി ഗ്രാമത്തിനു പുറത്തുള്ളവരേയും അദ്ദേഹം പഠിപ്പിക്കാൻ തുടങ്ങി. അതിനു ശേഷം വെമ്പട്ടി പെദ്ദസത്യം വെമ്പട്ടി ചിന്നസത്യം തുടങ്ങിയവര സോളോ ഇനങ്ങൾ പഠിപ്പിക്കാൻ തുടങ്ങി. Read More

പാരമ്പര്യവും നവീകരണവും : തായമ്പക [Udayan Namboothiri]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

udayan_namboothiri1? തായമ്പക രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

എല്ലാ കലയിലും കാലത്തിനനുസരിച്ച മാറ്റങ്ങൾ വന്നിട്ടുണ്ടല്ലോ, അത് തായമ്പകയിലും വന്നിട്ടുണ്ട്. എണ്ണവും നിലയും അതിന്റെ എണ്ണങ്ങളുടെ ഏറ്റച്ചുരുക്കലുകളും ആണ് തായമ്പകയുടെ സൗന്ദര്യം. പതികാലത്തിൽ തുടങ്ങി ക്രമേണ കാലം കൂട്ടി ശബ്ദത്താൽ ആസ്വാദകരുടെ ആവേശത്തെ ഉയർത്തുന്ന ഒരു കലാരൂപമാണിത്. ആ ഘടനയ്ക്കൊന്നും വ്യത്യാസം വന്നിട്ടില്ല. ആദ്യമൊക്കെ, തായമ്പക കാലം നിരത്തി വളരെ ക്രമേണ ഉയർന്നു വരുന്ന ഒരു രീതിയിലായിരുന്നു. ഇന്ന് അഞ്ചോ ആറോ താളവട്ടം നേർകോൽ കാലം നിരത്തി, ഒരു കയ്യിൽ നിന്ന് രണ്ടു കൈയും തുടങ്ങുന്ന സമയത്ത് തന്നെ തങ്ങളുടെ മിടുക്ക് മുഴുവൻ കാണിക്കാനുള്ള ഒരു വ്യഗ്രത പലയിടത്തും കണ്ടു വരുന്നുണ്ട്. ഇത് മുഴുവനായി മോശം എന്നും പറയാൻ വയ്യ. കാരണം ഒരു കലാകാരന് ഏറെ സാധ്യതകൾ തരുന്ന ഒരു ഭാഗമാണിത്.
ഒരാൾ അങ്ങനെ ചെയ്യാതിരുന്നാൽ അത് അയാളുടെ കഴിവ്കേട് ആയി ആസ്വാദകർ കാണുകയും ചെയ്യുന്നു. Read More

പാരമ്പര്യവും നവീകരണവും : തായമ്പക [Kalamandalam Balaraman]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

kalamandalam_balaraman1? തായമ്പക രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

കാലത്തിനനുസരിച്ച് മാറ്റങ്ങൾ തായമ്പകയുടെ അവതരണത്തിൽ വന്നിട്ടുണ്ടെന്ന് പറയാം. പക്ഷേ, അടിസ്ഥാനമായിട്ടുള്ള ഘടനയൊന്നും മാറിയിട്ടില്ല. അത് മാറിയാൽ പിന്നെ തായമ്പക അല്ലാതാവുമല്ലോ. പണ്ടൊക്കെ ഓരോ എണ്ണങ്ങൾക്കും അവയുടെ പൊലിപ്പിക്കലിനുമായിരുന്നു പ്രാധാന്യം. അത് പതികാലത്തിൽ തുടങ്ങി ക്രമമായി ഉയർത്തി, പൊലിപ്പിച്ച് കൊണ്ടുവരും. അതിലിപ്പോൾ മനോധർമ്മങ്ങൾ ചെയ്യുന്നതിന് പ്രാധാന്യം കൂടുതൽ കൊടുത്ത് തുടങ്ങി. തായമ്പകയുടെ ഘടന തന്നെ ഒരു ക്ഷേത്ര ഗോപുരത്തിനൊക്കെ സമാനമായ വിധം ആയിരുന്നു. അതായത് ഓരോ ഘട്ടത്തിലും ഓരോ താളങ്ങള്‍ ഓരോ കാലത്തിൽ കൊട്ടിക്കയറൽ, മറ്റൊരു താളത്തിലേക്ക് കടക്കുമ്പോൾ അവക്കിടയിലുണ്ടാകുന്ന യോജിപ്പ് അതിനൊക്കെ ഏറെ പ്രാധാന്യമുണ്ട്. ഇത്തരം വശങ്ങളിൽ ഇന്ന് അല്പം ശ്രദ്ധ കുറയുന്നതായി തോന്നുന്നുണ്ട്. Read More

പാരമ്പര്യവും നവീകരണവും : കൃഷ്ണനാട്ടം [Sathyanarayanan Elayath]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

satyanarayananilayat1? കൃഷ്ണനാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

ഭക്തിക്കും അനുഷ്ഠാനത്തിനും പ്രാധാന്യം കൊടുക്കുന്ന കലയാണ്‌ കൃഷ്ണനാട്ടം. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗ്ഗാരോഹണം. ഇങ്ങനെ എട്ട് കഥകളാണ് മാനവേദൻ കൃഷ്ണഗീതിയായി രചിച്ചത്. ഈ കൃതിയെ, അന്ന് നിലവിലുണ്ടായിരുന്ന സംഗീത ആലാപന രീതിയിൽ നിന്നും, അഷ്ടപടിയാട്ടംപോലുള്ള ആട്ട രൂപങ്ങളിൽ നിന്നുമെല്ലാം സ്വാധീനം ഉൾക്കൊണ്ടും ആയിരിക്കാം കൃഷ്ണനാട്ടം ചിട്ട ചെയ്തത്. അന്ന് ചിട്ടചെയ്യപ്പെട്ട അതേ എട്ട് കഥകൾ തന്നെയാണ് ഇന്നും തുടർന്ന് വരുന്നത്. പക്ഷേ, അത് നൂറ്റാണ്ടുകൾക്ക് മുൻപുള്ള കാര്യം. ഇത്രയും കാലങ്ങളിൽ ഇവിടുത്തെ സാമൂഹിക സ്ഥിതികൾ മാറി, അവതരിപ്പിച്ചിരുന്ന വ്യക്തികൾ മാറിമാറി വന്നു, സൗകര്യങ്ങൾ മാറി, അങ്ങനെ സകല ചുറ്റുപാടുകളും മാറി. ഇതിനനുസൃതമായിട്ടുള്ള മാറ്റങ്ങൾ സ്വാഭാവികമായും എല്ലാ വശങ്ങളിലും വന്നിട്ടുണ്ടാവുമല്ലോ. അതല്ലാതെ മറ്റു കലകൾക്ക് സമാനമായി പുതിയ ചിട്ടപ്പെടുത്തലുകളോ പ്രത്യക്ഷത്തിലുള്ള വലിയ പരിണാമങ്ങളോ കൃഷ്ണനാട്ടത്തിൽ വന്നിട്ടില്ല. Read More

1 2