Category: Interviews

പാരമ്പര്യവും നവീകരണവും : കൃഷ്ണനാട്ടം [Palatt Parameswara Panikker]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

palatt_parameshwarapanicker1? കൃഷ്ണനാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

അവതരണ ഘടനയിലോ ചിട്ടയിലോ അധികം മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത കലയാണ്‌ കൃഷ്ണനാട്ടം. എട്ടു കഥകൾക്കപ്പുറം വേറെ ഒന്നുമില്ല. പക്ഷേ, ഈ എട്ടു കഥകളെ തന്നെ അതിന്റെ ചിട്ടയോടെ വെടിപ്പോടെ ഭക്തി പൂർവ്വം അവതരിപ്പിക്കുക എന്നതാണ് കൃഷ്ണനാട്ട കലാകാരന്റ ലക്‌ഷ്യം. അനുഷ്ടാനപരമാനല്ലോ അവതരണം. അതുകൊണ്ട് തന്നെ കലർപ്പ് വരരുത് എന്ന നിഷ്ഠ പണ്ട് മുതലേ ഉണ്ടായിരുന്നു. 1950കൾക്ക് മുൻപ് അതായത് നടന്നു കളി ഉണ്ടായിരുന്ന കാലത്ത് ഓരോ ഇടങ്ങളിലും ചെല്ലുമ്പോൾ അവിടെ കഥകളി, കൂത്ത് അവതരണങ്ങളും നടക്കാറുണ്ട്. പക്ഷേ, അതൊന്നും കൃഷ്ണനാട്ടത്തെ സ്വാധീനിച്ചു എന്ന് പറയാൻ വയ്യ. എന്റെ ഗുരു പാലക്കൽ അച്ച്യുതൻ നയരാശാനായിരുന്നു. പഠന കാലങ്ങളിൽ കഥകളി കാണരുത് എന്ന് തന്നെ അദ്ദേഹം പറഞ്ഞിരുന്നു. കലർപ്പ് വരരുത് എന്നതുകൊണ്ടാണ് അത്. Read More

പാരമ്പര്യവും നവീകരണവും : കഥകളി [Sadanam Bhasi]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

sadanamBhasi1? കഥകളി രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

മാറ്റങ്ങൾ പല രീതിയിൽ വരുന്നുണ്ട്. കാലത്തിനനുസരിച്ചും ഓരോ കലാകാരൻമാർക്ക് അനുസരിച്ചും മാറ്റങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ട്. ഇന്നും ഉണ്ടാവുന്നുണ്ട്. പട്ടിക്കാംതൊടി രാവുണ്ണി മേനോൻ ആശാന്റെ ശിഷ്യ പരമ്പരയാണ് കുഞ്ചു നായരും, കുമാരൻ നയരാശാനും, രാമൻകുട്ടി ആശാനും അത് പോലെ വി.പിയുമെല്ലാം. ഇവരിലെല്ലാവരിലും അവരുടെതായ അവതരണ ശൈലിയാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഇവർ ഒരോരുത്തരുടേയും ശിഷ്യൻമാരെനോക്കിയാൽ അവരിലും സമാനതകൾ ഉണ്ടെങ്കിലും ചെറിയ വ്യത്യാസങ്ങളും ദൃശ്യമാണ്. ഇതുപോലുള്ള മാറ്റങ്ങൾ ഓരോ കാലത്തും വന്നുകൊണ്ടിരിക്കും.രാവുണ്ണി മേനോൻ ആശാൻ തന്നെ കൊടുങ്ങല്ലൂർ കളരിയിലേക്ക് പോകുന്നതിനു മുൻപും അതിനു ശേഷവും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ പ്രധാനമാണ്. വരികൾക്കനുസരിച്ച് മുദ്ര കാണിക്കുക തുങ്ങിയ ചിട്ടയൊക്കെ കൊടുങ്ങല്ലൂർ കളരി സ്വാധീനത്തിൽ നിന്ന് വന്നതായിരിക്കും എന്നാണു ഞാൻ മനസ്സിലാക്കുന്നത്. Read More

പാരമ്പര്യവും നവീകരണവും : കഥകളി [Kalamandalam Vasu Pisharadi]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

vasupisharadi_1? കഥകളി രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

പുതുമകളും പുതിയ കഥകളും പലപ്പോഴായി ധാരാളം വന്നിട്ടുണ്ട്. രാമായണ കഥകളും കോട്ടയം കഥകളും തമ്പി കഥകളുമെലാം പണ്ടുമുതലേ കൃത്യമായ കളരി പാഠത്തിന്റെ ഭാഗമായിരുന്നു. നളചരിതവും കർണ്ണശപഥവുമെല്ലാം രംഗപാഠത്തിൽ നിന്നാണ് കളരിയിലേക്ക് എത്തുന്നത്. ഇവയെല്ലാം ഏതാണ്ട് അതേ ചിട്ടയിൽ തന്നെയാണ് തുടർന്ന് പോരുന്നത് എന്ന് പറയാം. അതിൽപിന്നെയിങ്ങോട്ട് ഇത്രയും സർവ്വ സ്വീകാര്യമായ മാറ്റങ്ങൾ കുറവായിരുന്നു. പക്ഷേ ഇവയിൽ തന്നെ ഓരോ വ്യക്തികളും ചില മാറ്റങ്ങൾ അരങ്ങത്ത് കൊണ്ടുവരുന്നുണ്ട്. ചില ആട്ടങ്ങളിലൊക്കെയാണ് ഇത് കൂടുതൽ കണ്ടു വരുന്നത്. അതുപോലെ സന്താനഗോപാലത്തിലെ പദങ്ങൾ കുഞ്ചു നായരാശാൻ ആടിയിരുന്നത് പോലെയല്ല കൃഷ്ണൻ നായർ ആടിയിരുന്നത്. കുമാരൻ നായരാശാൻ ചില അഷ്ടകലാശങ്ങൾ ചിട്ടപ്പെടുത്തിയിരുന്നു. Read More

പാരമ്പര്യവും നവീകരണവും : കൂടിയാട്ടം [Kalamandalam Sivan Namboothiri]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

kutiyattam_SivanNamboothiri1? കൂടിയാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

കൂടിയാട്ടത്തിലേക്കുള്ള എന്റെ വരവ് തന്നെ കൂടിയാട്ട ലോകത്തെ ഒരു വലിയ മാറ്റത്തിന്റെ തുടക്കം ആയിരുന്നു. കലാമണ്ഡലത്തിൽ കൂടിയാട്ടത്തെ ഉൾപ്പെടുത്തിയപ്പോൾ ആദ്യത്തെ രണ്ടു ശിഷ്യരിൽ ഒരാളായി ചാക്യാരല്ലാത്ത, എന്നെ തെരഞ്ഞെടുത്തു. കൂടിയാട്ടത്തിനെ കൂത്തമ്പലത്തിന് പുറത്തു കൊണ്ട് വന്ന, കൂടുതൽ ജനകീയമാക്കാൻ എല്ലാ രീതിയിലും പ്രവർത്തിച്ച വ്യക്തിയായിരുന്നു എന്റെ ഗുരു പൈങ്കുളം രാമ ചാക്യാർ. മാത്രമല്ല, ചാക്യാർ കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലയുടെ ലോകത്ത് മാറ്റങ്ങൾ സംഭവിക്കുന്നതും ജനങ്ങൾ കൂടിയാട്ടത്തെ പറ്റി കൂടുതൽ അറിയാൻ തുടങ്ങിയതും കലാമണ്ഡലത്തിൽ 1965 ഇൽ കൂടിയാട്ടം കളരി ആരംഭിച്ചതോടെയാണ്. കഥകളി പഠിക്കാനുള്ള മോഹവുമായി ചെന്ന ഞാൻ കൂടിയാട്ടത്തിന് ചേർന്നതും യാദ്രിശ്ചികമായിരുന്നു. അന്നേ വരെ കൂടിയാട്ടം എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. Read More

പാരമ്പര്യവും നവീകരണവും : കൂടിയാട്ടം [Aparna Nangiar]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

kutiyattam_aparna1? കൂടിയാട്ട രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

കാലക്രമേണയുള്ള മാറ്റങ്ങൾ ചിലതൊക്കെ വന്നിട്ടുണ്ട്. ഓരോരുത്തരും അവരുടെതായ രീതിയിൽ അവതരണത്തിൽ ചെറിയ മാറ്റങ്ങളും മനോധർമ്മങ്ങളും പ്രയോഗിക്കുന്നുമുണ്ട്. പഴയ കഥകൾ തന്നെ വീണ്ടും ചെയ്യുമ്പോൾ അറിഞ്ഞും അറിയാതെയുമുള്ള മാറ്റങ്ങൾ വന്നു ചേര്ന്നിട്ടുണ്ട്. അതല്ലാതെ പുതിയ ഇനങ്ങളുടെ ചിട്ടപ്പെടുത്തലും ഇക്കാലത്ത് ധാരാളം നടന്നിട്ടുണ്ട്.
ഞങ്ങൾ പഠിക്കുന്ന കാലത്തും പ്രധാനപ്പെട്ട 5 കഥകളായ തോരണയുദ്ധം, ബാലിവധം, ശൂർപ്പണകാങ്കം, ധനന്ജയം, സംവരണം, ഇതൊക്കെ തന്നെയാണ് പഠിപ്പിച്ചിരുന്നത്. പഠന കാലത്ത് നമ്മുടെതായ എന്തെങ്കിലും മാറ്റങ്ങൾ ചെയ്തു കണ്ടാൽ അത് അനുവദിച്ച് തരുമായിരുന്നില്ല. അതിശക്തമായ പാരമ്പര്യ കല ആയതുകൊണ്ട് തന്നെ പഠിച്ച് ഉറയ്ക്കാതെ ഒരു വിധ മാറ്റങ്ങളും കൊണ്ടുവരാൻ സാധിക്കുമായിരുന്നില്ല. എന്റെ പഠന കാലഘട്ടത്ത് തന്നെയാണ് ചില പുതിയ കഥകളുടെ ചിട്ടപ്പെടുത്തൽ നടന്നിട്ടുള്ളത്. Read More

പാരമ്പര്യവും നവീകരണവും : ഭരതനാട്യം [Rama Vaidyanathan]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

ramavaidyanathan1? ഭരതനാട്യ രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ?

എന്റെ അഭിപ്രായത്തിൽ ചിട്ടപ്പെടുത്തലുകളിൽ വന്ന മാറ്റങ്ങൾ പല നിലകളിൽ ആയിരുന്നു സംഭവിച്ചത്. ആദ്യമായി, കൂടുതൽ വ്യത്യസ്തമായ സാഹിത്യ കൃതികൾ, വിവിധ ഭാഷാ കൃതികൾ എല്ലാം നൃത്തത്തിന്റെ ഭാഗമായി. ആദ്യകാലത്ത് ഭരതനാട്യത്തിൽ തമിഴ്, തെലുങ്ക് കൃതികൾ മാത്രമായിരുന്നു എന്ന് പറയാം. ഭരതനാട്യം ഒരിക്കലും തമിഴ്നാട്ടിൽ മാത്രമായി ഒതുങ്ങി നിന്നിട്ടില്ല. അതുകൊണ്ട് തന്നെ, മലയാളം, കന്നഡ ഹിന്ദി തുടങ്ങിയ വ്യത്യസ്ത ഭാഷകളിലുള്ള കൃതികൾ ഉൾപ്പെടുത്താൻ ഓരോ നർത്തകിമാരുംശ്രമിച്ചു. ഞാൻ കൂടുതലും വടക്കേ ഇന്ത്യയില ആയിരുന്നത് കൊണ്ട് ഭഹൃജു ഭാഷയിലെ കൃതികളെ കൊണ്ട് വന്നിരുന്നു. സൂഫി സാഹിത്യം,അതുപോലെ സംകൃതത്തിലുള്ള കാളിദാസ കൃതികൾ ഇതെല്ലാം ഭരതനാട്യത്തിൽ ചിട്ടപ്പെടുത്താൻ തുടങ്ങിയത് വലിയൊരു മാറ്റമായിരുന്നു. ഇതോടെ ഭരതനാട്യത്തിന്റെ സാഹിത്യം, അല്ലെങ്കിൽ ഗാന മേഖല കൂടുതൽ വ്യാപ്തിയുള്ളതും വിസ്തൃതവും ആവുകയായിരുന്നു. ആസ്വാദക ലോകവും വിസ്തൃതമായി എന്നതിലും സംശയമില്ല. കാരണം, ഭാഷ, മതം, ദേശം തുടങ്ങിയ വരമ്പുകൾക്കുള്ളിൽ നിന്ന് പുറത്തു വന്ന് വ്യത്യസ്ത സംസ്കാരങ്ങളിലെക്ക്, വ്യത്യസ്ത വ്യക്തികളിലേക്ക് ഈ കല എത്തിച്ചേർന്നു. ഈയൊരു മാറ്റത്തോടെ ഭരതനാട്യം ഒരു ‘ഗ്ലോബൽ ആർട്ട്‌ ഫോം’ എന്ന നിലയിലേക്ക് ഉയർന്നു. Read More

പാരമ്പര്യവും നവീകരണവും : ഭരതനാട്യം [Padma Subramanyam]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

padmasubramanyam1? ഭരതനാട്യ രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

പഴമയുള്ളത് മാത്രം നല്ലത് എന്ന് കരുതുന്നതിൽ അർത്ഥമില്ല. അത് പോലെ തന്നെ എപ്പോഴും പുതുമ കൊണ്ടുവരുന്നതിൽ ശ്രദ്ധ കൊടുത്തിട്ടും കാര്യമില്ല. നല്ല കലാകാരികൾ/ കലാകാരന്മാർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് അവരെല്ലാവരും പുതുമയെ അന്വേഷിച്ച് മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ മാത്രം ശ്രദ്ധിച്ചവരല്ല. പാരമ്പര്യത്തിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.ഒരു കൃതി പോലും സ്വന്തമായി രചിച്ചിട്ടില്ലാത്ത വ്യക്തിയാണ് എം. എസ്. സുബ്ബുലക്ഷ്മി അമ്മ. പക്ഷേ, അവർ നല്ല കലാകാരിയായിരുന്നില്ല എന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ? സംഗീതത്രിമൂർത്തികളുടേയും സ്വാതി തിരുനാളിന്റെയും കൃതികളും,തേവാരങ്ങളും ഭജൻസും എല്ലാം തന്നെ സ്വന്തം ആലാപന വൈദഗ്ദ്യത്തിലൂടെ ഏറ്റവും ഭംഗിയായി ആവിഷ്കരിച്ചാണ് അവർ ആസ്വാദക മനസ്സിൽ ഇടം നേടിയത്. ഇതുപോലെ പാരമ്പര്യത്തെ പകർന്നു തന്ന നർത്തകരും ഉണ്ടായിട്ടുണ്ട്. അവർ കൊണ്ട് വന്ന മാറ്റങ്ങൾ എന്ത് തന്നെ ആയാലും അത് മാറ്റങ്ങൾക്ക് വേണ്ടി അന്വേഷിച്ച് നടന്ന് ചെയ്തതല്ല. പാരമ്പര്യത്തെ അറിഞ്ഞതിലൂടെ അതിനെ ഏറ്റവും നന്നായി പ്രകടിപ്പിച്ചതിലൂടെ വന്നു ചേർന്നവ മാത്രമാണ്. അത് തന്നെ ആയിരുന്നു അതിലെ വിജയവും. Read More

പാരമ്പര്യവും നവീകരണവും : യക്ഷഗാനം [Balipa Narayana Bhat]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

balipa_narayanabhat1? യക്ഷഗാന രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

കാലത്തിനനുസരിച്ച് പല രീതിയിലുള്ള മാറ്റങ്ങൾ നടന്നിട്ടുണ്ട്. പാട്ടിലായാലും, അഭിനയത്തിലായാലും, വേഷത്തിലായാലും മാറ്റങ്ങൾ ഇന്നും നടന്നു കൊണ്ടിരിക്കുന്നു. യക്ഷഗാന പ്രബന്ധങ്ങളെ കൂടുതൽ സമ്പന്നമാക്കിയതും ആദ്യമായി അവരെ എഴുതി സൂക്ഷിച്ചതും പാർത്ഥി സുബ്ബ എന്ന ഭാഗവതരായിരുന്നു. അദ്ദേഹം പല മലയാള കൃതികളെ സ്വീകരിച്ചതായി പറയുന്നുണ്ട്. പിന്നെ, എന്റെ സമകാലീനനായിരുന്ന കുരിയ വിട്ടല ശാസ്ത്രിയാണ് നൃത്ത വശങ്ങളെ കൂടുതൽ ചിട്ടപ്പെടുത്തിയത്. ഏതാണ്ട് 1940 കാലഘട്ടങ്ങളിലായിരിക്കണം. അദ്ദേഹം മറ്റിടങ്ങളിൽ പോയി നൃത്തവും നാടകവും പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതുപോലെ ഓരോ കലാകാരന്മാരും പിന്നീട് പല മാറ്റങ്ങളും കൊണ്ടുവന്നു.

ശുദ്ധമായ പാരമ്പര്യം ഇന്ന് നഷ്ടപ്പെടുകയാണ് എന്ന് പറയാം. പക്ഷേ, അതെ സമയം യക്ഷഗാനം കൂടുതൽ ജനങ്ങളിലേക്ക് എത്തുകയും കൂടുതൽ വേദികൾ ലഭ്യമാവുകയും ചെയ്തു. Read More

പാരമ്പര്യവും നവീകരണവും : യക്ഷഗാനം [ML Samaga]

Ref. : തെന്നിന്ത്യൻ ക്ലാസ്സിക്കൽ കലകൾ : പാരമ്പര്യവും നവീകരണവും

mlsamaga_1? യക്ഷഗാന രംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളിൽ ചിട്ടപ്പെടുത്തലുകളിലൂടെ വന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരുന്നു? ഈ മാറ്റങ്ങൾ പിന്നീട് ഒരു ചിട്ടയായി തുടരുന്ന സാഹചര്യത്തിൽ കലയുടെ വ്യക്തിത്വം നഷ്ടമാവാൻ കാരണമാകുന്നുണ്ടോ, അതോ സൗന്ദര്യപരമായ വളർച്ചക്ക് മുതൽക്കൂട്ട് ആവുകയാണോ ഈ മാറ്റങ്ങൾ

കാലം മാറിയതിനനുസരിച്ച്, സാമൂഹ്യ സ്ഥിതികൾ മാറിയതനുസരിച്ച് ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുള്ള കലയാണ്‌ യക്ഷഗാനം. സാധാരണ സാങ്കേതിക വളർച്ചകൾ കൂടുതലാവുമ്പോൾ പാരമ്പര്യ കലകൾ ജനങ്ങളിൽ നിന്ന് അകലുകയാണല്ലോ പതിവ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി സാങ്കേതിക, വ്യാവസായിക വളർച്ചയോടൊപ്പം കൂടുതൽ ജനങ്ങളാൽ അംഗീകരിക്കപ്പെട്ടു തുടങ്ങി യക്ഷഗാനം. കഴിഞ്ഞ 50, 60 വർഷക്കാലമായിട്ടാണ് ഈ മാറ്റങ്ങൾ ആരംഭിക്കുന്നത്. വയലുകളിൽ വിളവെടുപ്പിനു ശേഷം താൽക്കാലിക വേദികൾ കെട്ടിയുണ്ടാക്കി അതിൽ നാടകാവതരണം നടത്തിയിരുന്ന സമ്പ്രദായം യക്ഷഗാന-ബയലാട്ടം എന്നും വാദ്യങ്ങളുടെ അകമ്പടിയോടെ ഭാഗവതന്മാർ ഇരുന്നു പാടി കഥ അവതരിപ്പിക്കുന്ന രീതിയെ ‘ യക്ഷഗാന- താളമദ്ദളെ’ എന്നും പറഞ്ഞു പോരുന്നു. ഇവ രണ്ടും പണ്ടുകാലങ്ങളിൽ ജനങ്ങളെ ആസ്വദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നില്ല അവതരിപ്പിച്ചു പോന്നിരുന്നത്. സാധാരണക്കാർക്ക് അറിവ് പകരുക എന്ന ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു. നാടോടി അംശവും ക്ലാസ്സികൽ അംശവും യക്ഷഗാനത്തിന്റെ ഓരോ ഘടകങ്ങളിലും കാണാം. യക്ഷഗാനം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് തന്നെ യക്ഷരുടെ ഗാനം എന്നതാണ്. ‘യക്ഷ’ എന്നാൽ ഭക്തര എന്നാണ് പ്രാഥമിക അർത്ഥം. Read More

1 2