Month: October 2015

ഓര്‍മ്മ എഴുതിയ ദേശം: വ്യത്യസ്തമായ ഒരു വായനാനുഭവം

orma_ezutiya_deshamസാധാരണ അനുഭവക്കുറിപ്പുകളിൽ നിന്നും യാത്രാവിവരണങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു വായനാനുഭവം തരുന്നു ശ്രീ.സേതുമാധവൻ മചാടിന്റെ ‘ഓർമ്മ എഴുതിയ ദേശം’. സേതു സാറിന്റെ ബ്ലോഗുകൾ നേരത്തെ വായിച്ചിട്ടില്ല. ഒരുപക്ഷെ അതുകൊണ്ടും കൂടിയാവാം ഈ അനുഭവ ലേഖനങ്ങൾ ഒന്നിച്ചു വായിച്ചപ്പോൾ കൂടുതൽ ഹൃദ്യമായത്.
ഓരോ ലേഖനങ്ങളിലും അവതരണത്തിലെ ഏകതാനത ഉണ്ട് എന്നിരിക്കിലും വ്യത്യസ്ത സംസ്കൃതികൾ പോലെ തന്നെ ഒന്നിൽ നിന്ന് ഒന്ന് വ്യത്യസ്തമാകുന്നു.
മുഴുനീള യാത്രയെ കുറിക്കുന്ന വിവരണങ്ങൾ പലപ്പോഴും ഒരു യാത്രയുടെ അനുഭവം തന്നെ വായനക്കാർക്ക് പ്രദാനം ചെയ്യാറുണ്ട്. എന്നാൽ ഇവിടെ ആദ്യഭാഗമായ ‘യാത്ര’യിൽ വ്യത്യസ്ത നാടുകളിലെ അനുഭവങ്ങളുടെയും പ്രകൃതിയുടേയും ദൃശ്യബിംബങ്ങളെ മനസ്സിൽ തെളിയിക്കുന്നതോടൊപ്പം ആ അനുഭവങ്ങൾക്ക് വേണ്ടിയുള്ള ആഗ്രഹമാണ് വായനക്കാരിൽ ഉണ്ടാക്കുന്നത്‌. കാലം വണങ്ങി നിന്ന ബ്റിഹദീശ്വരവും കാഞ്ചൻജംഗയിലെ സൂര്യോദയവും, ചിറാപുഞ്ചിയിലെ മഴവില്ലുമെല്ലാം വരികളിലൂടെ മനസ്സിൽ വിരിയിക്കാൻ കഴിഞ്ഞിരിക്കുന്നു. Read More