Month: March 2018

ലാവണ്യതത്വത്തിനടിസ്ഥാനം ‘പാരസ്പര്യം’

Pub. [Samayam Magazine Feb 2018] : ലാവണ്യതത്വത്തിനടിസ്ഥാനം ‘പാരസ്പര്യം’

കലാ ഗവേഷണ രംഗത്ത് ഇന്റർ ഡിസിപ്ലിനറി പഠനങ്ങൾക്ക് സാധ്യതയേറിക്കൊണ്ടിരിക്കുന്നു. ഇവിടെ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് കലയിലെ ഏസ്തെറ്റിക്സ്. ഈ വിഷയത്തെ ആധികാരികമായി കൈകാര്യം ചെയ്യാൻ കഴിയുന്ന അപൂർവം ചിലരിൽ ഒരാളാണ് കലാചരിത്രകാരനും നിരൂപകനുമായ ശ്രീ.വിജയകുമാർ മേനോൻ. ‘സ്ഥലം, കാലം, കല’, ‘ഭാരതീയ കലാദർശനം’ എന്നീ രണ്ടു പുസ്തകങ്ങൾക്ക് ശേഷം ‘ഭാരതീയ ലാവണ്യ ചിന്തയും കലാ പാരസ്പര്യവും’ എന്ന വിജയകുമാർ മേനോന്റെ പുതിയ പുസ്തകം കേരളം സാഹിത്യ അക്കാദമി ഈയിടെ പ്രസിദ്ധീകരിച്ചു. ആധുനിക കലാഗവേഷണ ലോകം കാത്തിരുന്ന ഈ ഗ്രന്ഥത്തെക്കുറിച്ചും കലാപഠന രംഗത്തെ ആശങ്കകളെകുറിച്ചും ശ്രീ.വിജയകുമാർ മേനോനുമായി നടത്തിയ അഭിമുഖം.

1. ഇന്ത്യൻ ഏസ്തെറ്റിക്സ് ശാഖ ഏതെങ്കിലും പ്രത്യേക വിഭാഗത്തിൽ മാത്രം ഒതുങ്ങിക്കൂടുന്നു എന്ന തിരിച്ചറിവിൽ നിന്നാണോ കലാപാരസ്പര്യത്തെ മുൻനിർത്തിയുള്ള ഇത്തരമൊരു ഗ്രന്ഥരചനയ്ക്ക് മുതിരുന്നത്?

കലയിലെ ലാവണ്യ ശാസ്ത്രത്തെ കുറിച്ചുള്ള പഠനങ്ങളും ഗ്രന്ഥങ്ങളും മലയാളത്തിൽ കുറവാണ്. ഇന്ത്യൻ ഏസ്തെറ്റിക്സ് പഠനങ്ങൾ അധികവും സാഹിത്യ സംബന്ധിയായിട്ടാണ് ഉണ്ടായിട്ടുള്ളത്. രംഗകലയെ ബന്ധിപ്പിച്ച് ചിലതുണ്ടെങ്കിലും സാഹിത്യം, നൃത്തം, തീയേറ്റർ, ഫൈൻ ആർട്സ് എന്നിവയിലെ പാരസ്പര്യത്തെ നിരീക്ഷിക്കുന്ന പഠനങ്ങൾ ഇന്ത്യൻ ഭാഷകളിലോ ഇന്ത്യക്കാർ ഇംഗ്ലീഷിലോ എഴുതിയതായി കണ്ടിട്ടില്ല. പല പഠനങ്ങളിലും നാട്യശാസ്ത്ര സിദ്ധാന്തങ്ങളും തത്വ ചിന്തകരുടെ ആശയങ്ങളും വെറുതെ പറഞ്ഞു പോയിട്ടുണ്ട്. Read More